Advertisment

നടി ശ്രദ്ധ കപൂര്‍ വിവാഹിതയാകുന്നു....വരന്‍ ബാല്യകാല സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഷന്‍ ശ്രേഷ്ഠ

author-image
ഫിലിം ഡസ്ക്
Updated On
New Update

ടി ശ്രദ്ധ കപൂര്‍ വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഷന്‍ ശ്രേഷ്ഠയാണ് ശ്രദ്ധയുടെ വരനെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

തീന്‍ പട്ടി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധയുടെ സിനിമയിലേക്കുളള അരങ്ങേറ്റം. ആഷിക്വി 2 ആയിരുന്നു ശ്രദ്ധയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ.

ശ്രദ്ധയുടെ കരിയറില്‍ വലിയൊരു ബ്രേക്കായിരുന്നു ആഷിക്വി 2. ആഷിക്വി 2വിലെ നായകന്‍ ആദിത്യ റോയ് കപൂറും ശ്രദ്ധയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ബോളിവുഡില്‍ പ്രചരിച്ചിരുന്നു.എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല.

നടന്‍ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ. പ്രഭാസ് നായകനായെത്തുന്ന സാഹോ എന്ന തെലുങ്കു ചിത്രമാണ് ശ്രദ്ധയുടെ പുതിയ ചിത്രം. ചിത്രം ഓഗസ്റ്റ് 15 ന് പുറത്തിറങ്ങും.

Advertisment