Advertisment

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു: 78.55 കോടി രൂപയുടെ പദ്ധതി 15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അതിവേഗം പുരോഗമിക്കുന്നു. 78.55 കോടി രൂപയുടെ പദ്ധതി 15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Advertisment

publive-image

ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനവും ക്ഷേത്രത്തിന് സമീപം ഒരുങ്ങുന്നുണ്ട്. പത്മതീര്‍ത്ഥ കുളത്തിന്റെ നവീകരണമാണ് പദ്ധതിയിലെ മറ്റൊരു ആകര്‍ഷണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൈതൃകരീതിയിലാണെന്നതും സവിശേഷതയാണ്. ഭക്തരെയും വിനോദസഞ്ചാരികളെയും പരമാവധി ക്ഷേത്രത്തിലേക്ക് എത്തിക്കലാണ് ലക്ഷ്യം.

ക്ഷേത്രത്തിനു ചുറ്റുമുള്ള നടപ്പാതകള്‍ ഗ്രാനൈറ്റ് പാകി മിനുക്കുന്നു, എല്ലാ ഭാഗങ്ങളിലും നിരീക്ഷണ ക്യാമറുകള്‍ കുടുതല്‍ സ്ഥാപിക്കുന്നു, വിശ്രമകേന്ദ്രം, ശുചിമുറികള്‍, മൂന്ന് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളടക്കം അടിമുടി മുഖം മിനുക്കലാണ് നടക്കുന്നത്.

ക്ഷേത്രത്തിന് ഒന്നര മീറ്റര്‍ ചുറ്റളവിലെ വൈദ്യുതി, ടെലിഫോണ്‍, കുടിവെള്ള കേബിളുകളെല്ലാം ഭൂമിക്കടിയിലാക്കി. ക്ഷേത്രത്തിന് സമീപത്തെ റോഡുകളെല്ലാം നവീകരിച്ചു, ക്ഷേത്ര ഭിത്തികളുടെ ഉയരവും കൂട്ടി.

Advertisment