Advertisment

ആദ്യം അവരെ കരുത്തരാക്കുക, കാരണം അവരിലേക്ക് എളുപ്പം എത്താനാകുക നിങ്ങള്‍ക്കാണ്, മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ അല്ലെന്ന് എസ് ശ്രീശാന്ത്

New Update

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചുറ്റിലുമുള്ള ആളുകളില്‍ കടുത്ത സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സഹായമേകാന്‍ താരം ആഹ്വാനം ചെയ്തത്.

Advertisment

publive-image

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോവിഡ് ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിനു മുന്‍പ്, തൊട്ടടുത്ത് സഹായം ആവശ്യമുള്ളവരുണ്ടോയെന്ന് അന്വേഷിച്ച്‌ സഹായം ഉറപ്പാക്കാന്‍ ശ്രീശാന്ത് അഭ്യര്‍ത്ഥിച്ചു.

 

''പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിനു മുന്‍പ്, ചുറ്റിലുമൊന്ന് കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ ഈ പോരാട്ടത്തില്‍ സാമ്ബത്തിക സഹായം ആവശ്യമാണോയെന്ന് നോക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്ക് എളുപ്പം എത്താനാകുക നിങ്ങള്‍ക്കാണ്, മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ അല്ല'' - ഫേസ്ബുക്കില്‍ എസ് ശ്രീശാന്ത് കുറിച്ചു.

sree santh response
Advertisment