Advertisment

‘ശ്രീദേവി ബംഗ്ലാവി’നെതിരെ വക്കീല്‍ നോട്ടീസ്: ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മലയാളി താരം പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം 'ശ്രീദേവി ബംഗ്ലാവി'നെതിരേ വക്കീല്‍ നോട്ടീസ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്.

publive-image

ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് 'ശ്രീദേവി ബംഗ്ലാവി'ന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ബോണി കപൂറില്‍ നിന്നും വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിച്ചു. അതേസമയം കൂടുതല്‍ ഡിസ് ലൈക്കുകളാണ് ടീസറിന് ലഭിച്ചിരുന്നത്.

Advertisment