Advertisment

ലേഡീ സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ ജീവിതം പറയുന്ന പുസ്തകം ഇന്ന് പുറത്തിറക്കും..മുംബൈയില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കരണ്‍ ജോഹറാണ് പുസ്തകം പുറത്തിറക്കുന്നത്

author-image
ഫിലിം ഡസ്ക്
New Update

ഇന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ ജീവിതം പറയുന്ന പുസ്തകം ഇന്ന് പുറത്തിറക്കും.

Advertisment

publive-image

എഴുത്തുകാരനും തിരക്കഥാകൃത്തുമായ സത്യാര്‍ഥ് നായക്ക് രചിച്ച പുസ്തകം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഇന്ന് മുംബൈയില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കരണ്‍ ജോഹറാണ് പുസ്തകം പുറത്തിറക്കുന്നത്.അഞ്ച് ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്.

publive-image

'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി. അവരുടെ സ്ഥാനത്ത് മറ്റാരേയും പ്രതിഷ്ഠിക്കാനാകില്ല. അതിശയകരമായ അവരുടെ സിനിമാ ജീവിതത്തെക്കുറിച്ചും, അഭിനയിച്ച സിനിമകളെക്കുറിച്ചും, വ്യക്തി ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം' എന്നാണ് ട്വിറ്ററില്‍ കരണ്‍ ജോഹര്‍ കുറിച്ചത്.

SREEDEVI LIFE TEXT
Advertisment