Advertisment

മിസോറാം ഗവര്‍ണര്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

New Update

publive-image

പരുമല: ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ കാതോലിക്കാ ബാവായെ മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു. ചികിത്സാ പുരോഗതി ചോദിച്ചറിഞ്ഞ ഗവര്‍ണര്‍ കൊറോണക്കാലത്ത് സഭ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. അധികാരികള്‍ മാത്രമല്ല സമസ്ത സമൂഹവും ഒറ്റക്കെട്ടായി മഹാമാരിയുടെ ദുരിത കാലത്തെ നേരിടണമെന്ന് പരിശുദ്ധ ബാവ പറഞ്ഞു.

publive-image

പരുമല ഹോസ്പിറ്റല്‍ എത്തിയ മിസോറാം ഗവര്‍ണറെ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനി, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല ഹോസ്പിറ്റല്‍ സി.ഇ.ഒ. ഫാ. എം.സി പൗലോസ്, ഫാ.എബി ഫിലിപ്പ് എന്നിവര്‍ സ്വീകരിച്ചു.

ps sreedharan pilla
Advertisment