Advertisment

ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞ പാർട്ടി ആണ് സിപിഎം ; അതിൽ സമനില തെറ്റിയാണ് സിപിഎമ്മിന്റെ പ്രതികരണം ; മറ്റൊന്നും പറയാൻ ഇല്ലാത്തതു കൊണ്ട് വോട്ട് കച്ചവടം ഉണ്ടെന്ന് ആരോപിക്കുന്നു;  എംഎം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ശ്രീധരൻ പിള്ള

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : യുഡിഎഫും എൻഡിഎയും തമ്മിൽ വോട്ടു കച്ചവടമുണ്ടെന്ന എംഎം മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശ്രീധരൻ പിള്ള . ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞ പാർട്ടി ആണ് സിപിഎമ്മെന്നും അതിൽ സമനില തെറ്റിയാണ് സിപിഎമ്മിന്റെ പ്രതികരണമെന്നും ശ്രീധരൻ പിള്ള പരിഹസിച്ചു.

publive-image

മറ്റൊന്നും പറയാൻ ഇല്ലാത്തതു കൊണ്ട് വോട്ട് കച്ചവടം ഉണ്ടെന്ന് ആരോപിക്കുന്നുതെന്നും ശ്രീധരൻ പിള്ള പറയുന്നു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരാജയം പഠിക്കുകയാണ് സിപിഎം ചെയ്യേണ്ടതെന്നും ശ്രീധരൻ പിള്ള പറയുന്നു.

pala ele
Advertisment