ബിജെപി മത-സമുദായ സ്പര്‍ധ വളര്‍ത്തുന്നതോ പടര്‍ത്തുന്നതോ ആയ പാര്‍ട്ടിയല്ല ; പാര്‍ട്ടിയിലെ ആരെങ്കിലും അത്തരത്തില്‍ സംസാരിച്ചാല്‍ ആയാളെ ആദ്യം തല്ലുന്നത് ഞാനായിരിക്കും’; പിഎസ് ശ്രീധരന്‍പിള്ള

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, April 21, 2019

കൊച്ചി: ബിജെപി മത-സമുദായ സ്പര്‍ധ വളര്‍ത്തുന്നതോ പടര്‍ത്തുന്നതോ ആയ പാര്‍ട്ടിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പാര്‍ട്ടിയിലെ ആരെങ്കിലും അത്തരത്തില്‍ സംസാരിച്ചാല്‍ ആയാളെ ആദ്യം തല്ലുന്നത് ഞാനായിരിക്കും. ഒരു സമുദായത്തെയും ഞങ്ങള്‍ അപമാനിക്കില്ല. എല്ലാവരോടും ബഹുമാനമേയുള്ളു. അത് എല്ലാവര്‍ക്കും അറിയാമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല ശാസ്താവിനെയും വിശ്വാസത്തെയും പറഞ്ഞ് വോട്ടുപിടിക്കുന്നില്ല. ഞങ്ങള്‍ ഉന്നയിക്കുന്നത് ഭക്തര്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ചാണ്. എത്രയോ പാവങ്ങളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചു. കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥിയെ പോലും ജയിലില്‍ അടച്ചു. ഇത്തരംകാര്യങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഉന്നയിക്കുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

ഇത്തവണ കേരളത്തില്‍ ബിജെപി വിജയിക്കും. ഏതൊക്കെ മണ്ഡലങ്ങളാണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇരുമുന്നണികളുടെയും ഗ്രാഫ് താഴോട്ടാണ്. ഇരുപത് സീറ്റുകളിലും മത്സരിക്കുന്നത് ജയിക്കാനാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

×