Advertisment

ഹിന്ദി പ്രചാരണ ദിവസം അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്; മുഖ്യമന്ത്രി പറഞ്ഞത് പോലെ ഹിന്ദി നശിക്കട്ടേ എന്ന് പറയണോ? ; ആടിനെ പട്ടിയാക്കുന്ന സമീപനമാണ് ഇവിടെയുണ്ടാകുന്നത് ; ഒരു സംസ്ഥാന മുഖ്യമന്ത്രി ദേശീയ ഭാഷയ്‌ക്കെതിരെ സംസാരിക്കുന്നത് ശരിയല്ലെന്ന് ശ്രീധരന്‍ പിള്ള

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദം സംഘപരിവാര്‍ അജണ്ടയാണെന്ന പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ ശ്രീധരന്‍പിള്ള രംഗത്തെത്തി. ഒരു സംസ്ഥാന മുഖ്യമന്ത്രി ദേശീയ ഭാഷയ്‌ക്കെതിരെ സംസാരിക്കുന്നത് ശരിയല്ലെന്നും ഹിന്ദി അടിച്ചേല്‍പിക്കുന്നു എന്ന വാദം തെറ്റാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Advertisment

publive-image

ഹിന്ദി പ്രചാരണ ദിവസം അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഹിന്ദി നശിക്കട്ടേ എന്ന് പറയണോ? മുഖ്യമന്ത്രിയുടെ നിലപാടില്‍ ബിജെപി അപലപിക്കുന്നു. അമിത് ഷായുടെ പ്രസ്താവനയോടുള്ള പ്രതിഷേധം നിഷേധാത്മകമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

മാതൃഭാഷയിലൂടെ ആളുകള്‍  സംസാരിക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ആടിനെ പട്ടിയാക്കുന്ന സമീപനമാണ് ഇവിടെയുണ്ടാകുന്നത്. അത് ദുരുദ്ദേശപരമാണ്. അത് ശരിയല്ലെന്നാണ് ബിജെപിയുടെ നിലപാട്. ഒരു ഭാഷയെയും നിരാകരിച്ചല്ല, അതിനെ ഉള്‍ക്കൊണ്ട് കൊണ്ട് ഹിന്ദിയെ കൂടുതല്‍ പ്രോത്സഹാപ്പിക്കണമെന്നാണ് അമിത് ഷാ പറഞ്ഞത്.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുപാര്‍ട്ടിയുടെയും നിലപാടാണ് തെറ്റ്. ഇന്ത്യയിലെ ജനങ്ങള്‍ നിരാകരിച്ച ഒരു പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഞാനൊക്കെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലിരിക്കുന്നതെങ്കില്‍ രാഷ്ട്രീയമായി ആത്മഹത്യ ചെയ്‌തേനെയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ത്രിപുര പിടിച്ച നേതാവ് സുനില്‍ ദിയോറാണ് പാലായില്‍ ബിജെപിയുടെ പ്രചാരണത്തിന് എത്തുന്നതെന്ന് ശ്രീധരന്‍ പിള്ള. ഒരു ശതമാനം വോട്ടുമാത്രമുള്ള ത്രിപുരയില്‍ ബിജെപി അധികാരത്തിലേറാന്‍ സഹായകമായത് അദ്ദേഹത്തിന്റെ പ്രചാരണമായിരുന്നു. ബംഗാളിലും ബിജെപിയുടെ മുന്നേറ്റത്തിന് കാരണമായതും അദ്ദേഹത്തിന്റെ പ്രകടനമായിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പതിനെട്ടാം തിയ്യതി ബിജെപി റാലിയിലായിരിക്കും അദ്ദേഹം പങ്കെടുക്കുക. കൂടാതെ മുരളീധര്‍ റാവുവും തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

 

Advertisment