Advertisment

കെ.മുരളീധരനും വി.കെ ശ്രീകണ്ഠനും വിരുന്നൊരുക്കി പാണക്കാട് തങ്ങളുടെ സ്വീകരണം

New Update

publive-image

Advertisment

പാലക്കാട്: ലോകസഭയിലേക്ക് മികച്ച വിജയം നേടിയ നിയുക്ത കോണ്‍ഗ്രസ് എം.പിമാരായ കെ.മുരളീധരനും വി.കെ ശ്രീകണ്ഠനും പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. പ്രഭാത ഭക്ഷണം ഒരുക്കിയാണ് ഹൈദരലി തങ്ങള്‍ മുരളീധരനെയും വി.കെ ശ്രീകണ്ഠനെയും സ്വീകരിച്ചത്.

മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനത്തിന് ഹൈദരലി തങ്ങളെ നേരില്‍ കണ്ട് നന്ദി പറയാനായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ വിജയം നേടിയ നേതാക്കളുടെ സന്ദര്‍ശനം.

publive-image

പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ,എം.എല്‍.എമാരായ എന്‍.ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുള്ള , മുസ്ലീം ലീഗ് നേതാക്കളായ സി.എ.എം.എ കരീം, കളത്തില്‍ അബ്ദുള്ള, മരക്കാര്‍ മാരായമംഗലം, എം.എം ഹമീദ്, ഉമ്മര്‍ പാണ്ടികശാല, പൊട്ടന്‍കണ്ടി അബ്ദുള്ള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

k muraleedharan vk sreekandan
Advertisment