Advertisment

നൂറു മേനിയുടെ മികവിൽ വീണ്ടും ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ! നികുതി പിരിവിലും നേട്ടം

New Update

publive-image

ചേർപ്പുളശേരി: വാർഷികപദ്ധതിത്തുക നൂറു ശതമാനം ചിലവഴിച്ചതോടൊപ്പം നികുതി പിരിവിലും നൂറു ശതമാനം എന്ന നേട്ടം നിലനിർത്തി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി.

371 പേർക്ക് നൂറ് തൊഴിൽ ദിനങ്ങൾ നൽകിക്കൊണ്ട് നാലേകാൽ കോടി രൂപയുടെ പദ്ധതി പൂർത്തീകരിച്ച് തൊഴിലുറപ്പ് പദ്ധതിയിലും മികവ് വർദ്ധിപ്പിച്ചു. ജനറൽ മേഖലയിൽ 104 22000 രൂപയും പട്ടികജാതി വികസന മേഖലയിൽ 8193000 രൂപയും ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇനത്തിൽ 13302294 രൂപയും മെയിന്റനൻസ് ഗ്രാന്റ് റോഡ് വിഭാഗത്തിൽ 28771000 രൂപയും

നോൺ റോഡ് ഇനത്തിൽ 3492000 രൂപയും അടക്കം 64180294 രൂപ ചിലവഴിച്ചു കൊണ്ടാണ് ശ്രീകൃഷ്ണപുരം ഈ നേട്ടം കൈവരിച്ചത്. ഐഎസ്ഒ അംഗീകാരവും നിലനിർത്താൻ കഴിഞ്ഞു.

palakkad news
Advertisment