Advertisment

നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു... മനപ്പൂര്‍വം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി... ശ്രീകുമാരന്‍ തമ്പി

author-image
ഫിലിം ഡസ്ക്
New Update

തൃശ്ശൂര്‍: ഹൈദരാബാദില്‍ യുവ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാലു പേരേയും പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ പോലീസിനെ അഭിനന്ദിച്ച്‌ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പോലീസിനെ അഭിനന്ദിച്ചത്.

Advertisment

publive-image

 

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഹൈദരാബാദില്‍ യുവലേഡീഡോക്ടറെ ബലാത്സംഗം ചെയ്തതിനു വേഷം ആ ശരീരം അഗ്‌നിക്കിരയാക്കിയ നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. മനപ്പൂര്‍വം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി. ജയിലില്‍ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവില്‍ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല.

Advertisment