Advertisment

ശ്രീകുമാർ മേനോനില്‍ നിന്ന് വധഭീഷണി...നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

തൃശ്ശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നടി മഞ്ജുവാര്യരുടെ

രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് മൂന്ന് മണി മുതൽ അഞ്ചര വരെ നീണ്ടു നിന്നു.

Advertisment

publive-image

മഞ്ജുവാര്യര്‍ നല്‍കിയ പരാതിയിൽ മഞ്ജു വാര്യരുടെയും ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ശ്രീകുമാർ മേനോനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്‍റെ പരാതി.

manjuwarrier
Advertisment