Advertisment

നടന്‍ ശ്രീനിവാസന് ഹൃദയസ്തംഭനമെന്നും വെന്റിലേറ്ററിലെന്നും ആശുപത്രിയുടെ സ്ഥിരീകരണം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി : ഇന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നതെന്നാണ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.

കാര്‍ഡിയോളജി വിഭാഗം വിദഗ്ധര്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശ്രീനിവാസനെ ചികിത്സിക്കുന്നത്. കടുത്ത ശ്വാസതടസ്സവും  നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശ്രീനിവാസന് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ബുധനാഴ്ച രാവിലെ ഡബ്ബിങ്ങിനായി കൊച്ചിയില്‍ ലാല്‍ മീഡിയയില്‍ എത്തിയതായിരുന്നു ശ്രീനിവാസന്‍. കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

sreenivasan
Advertisment