Advertisment

എ​സ്.​ശ്രീ​ശാ​ന്ത് കേ​ര​ള ടീ​മി​ല്‍ ;സ​ഞ്ജു സാം​സ​ണ്‍ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: ക്രി​ക്ക​റ്റി​ല്‍ നി​ന്ന് ഐ​പി​എ​ല്‍ കോ​ഴ വി​വാ​ദ​ത്തി​ല്‍​പെ​ട്ട് മാ​റി​നി​ല്‍​ക്കേ​ണ്ടി വ​ന്ന മ​ല​യാ​ളി പേ​സ​ര്‍ എ​സ്.​ശ്രീ​ശാ​ന്ത് വീ​ണ്ടും സ​ജീ​വ ക്രി​ക്ക​റ്റി​ലേ​ക്ക് എത്തിയിരിക്കുന്നു. സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​ല്‍ ശ്രീ​ശാ​ന്തി​നെ​യും ഉ​ള്‍​പ്പെ​ടു​ത്തി.

Advertisment

publive-image

സ​ഞ്ജു സാം​സ​ണ്‍ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​കും. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് സ​ഞ്ജു കേ​ര​ള ടീ​മി​ന്‍റെ നാ​യ​ക സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. മു​ന്‍ നാ​യ​ക​ന്‍ സ​ച്ചി​ന്‍ ബേ​ബി​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. നാ​ല് പു​തു​മു​ഖ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് 21 അം​ഗ ടീ​മി​നെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച​ത്.

ടീം: ​സ​ഞ്ജു സാം​സ​ണ്‍ (ക്യാ​പ്റ്റ​ന്‍), സ​ച്ചി​ന്‍ ബേ​ബി (വൈ​സ് ക്യാ​പ്റ്റ​ന്‍), ജ​ല​ജ് സ​ക്സേ​ന, റോ​ബി​ന്‍ ഉ​ത്ത​പ്പ, വി​ഷ്ണു വി​നോ​ദ്, സ​ല്‍​മാ​ന്‍ നി​സാ​ര്‍, ബേ​സി​ല്‍ ത​മ്ബി, എ​സ്.​ശ്രീ​ശാ​ന്ത്, എം.​ഡി.​നി​ധീ​ഷ്, കെ.​എം.​ആ​സി​ഫ്, അ​ക്ഷ​യ് ച​ന്ദ്ര​ന്‍, പി.​കെ.​മി​ഥു​ന്‍, അ​ഭി​ഷേ​ക് മോ​ഹ​ന്‍, വി​നൂ​പ് മ​നോ​ഹ​ര​ന്‍, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍, രോ​ഹ​ന്‍ എ​സ്. കു​ന്നു​മ്മ​ല്‍, എ​സ്.​മി​ഥു​ന്‍, വ​ത്സ​ല്‍ ഗോ​വി​ന്ദ്, കെ.​ജി.​റോ​ജി​ത്ത്, എം.​പി.​ശ്രീ​രൂ​പ്.

Advertisment