Advertisment

ഐപിഎല്ലില്‍ നിന്നാണ് ഞാന്‍ വലിച്ചെറിയപ്പെട്ടത്; അതേ വേദിയിലേക്ക് വീണ്ടും ഞാനെത്തും; മത്സരങ്ങള്‍ ജയിക്കുകയും ചെയ്യും: ശ്രീശാന്ത് പറയുന്നു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാനായാല്‍ അടുത്ത വര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ തന്റെ പേരുമുണ്ടാകുമെന്ന് മലയാളി താരം എസ് ശ്രീശാന്ത്. പിടിഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് മുപ്പത്തിയേഴുകാരനായ ശ്രീശാന്ത് നയം വ്യക്തമാക്കിയത്.

‘തിരിച്ചുവരവിൽ പ്രതീക്ഷിക്കുന്നതുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചാൽ തീർച്ചയായും എന്റെ പേരും അടുത്ത വർഷത്തെ ഐപിഎൽ താരലേലത്തിലുണ്ടാകും. അതു സാധിക്കുമെന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. എന്നെ ടീമിലെടുക്കാൻ താൽപര്യമുള്ള ടീമുകൾ തീർച്ചയായും ഉണ്ടാകും. ഞാൻ വീണ്ടും ഐപിഎല്ലിൽ കളിക്കുമെന്ന് ആദ്യം മുതലേ എന്നോടുതന്നെ പറയുന്നതാണ്. അവിടെനിന്നാണ് (ഐപിഎല്ലിൽനിന്ന്) ഞാൻ വലിച്ചെറിയപ്പെട്ടത്. അതുകൊണ്ട് അതേ വേദിയിലേക്ക് വീണ്ടും ഞാനെത്തും. മത്സരങ്ങൾ ജയിക്കുകയും ചെയ്യും.’ – ശ്രീശാന്ത് വ്യക്തമാക്കി.

‘ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ അവസരം ലഭിച്ചാൽപ്പോലും എനിക്ക് ശരിയായ രീതിയിൽ മറുപടി നൽകാനുള്ള വേദി ഐപിഎല്ലാണ്. എല്ലാ ഭയത്തെയും ആശങ്കകളെയും നേരിടാൻ തന്നെയാണ് എന്റെ തീരുമാനം. അങ്ങനെ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകൂ. വീണ്ടും കളത്തിലിറങ്ങുമ്പോൾ ആളുകൾ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എന്റെ പ്രധാന ഭയം. ഞാൻ കടന്നുപോയ കടുത്ത പ്രതിസന്ധികളും അതിനു പിന്നിൽ ആരായിരുന്നുവെന്നും എല്ലാവർക്കും തീർച്ചയായും ഒരിക്കൽ മനസ്സിലാകും. ഇതൊന്നും എന്നും മൂടിവയ്ക്കാനാകില്ലല്ലോ. ടീമിലേക്കു തിരിച്ചുവരാൻ സഹായിക്കുന്ന തരത്തിലുള്ള പ്രകടനം ഉറപ്പുവരുത്താനാണ് ശ്രമം’ – ശ്രീശാന്ത് വ്യക്തമാക്കി.

Advertisment