Advertisment

നേരത്തെ ബിജെപിയുമായി ഏത് തരത്തിലുള്ള ബന്ധമാണോ ഉണ്ടായിരുന്നത് ആ ബന്ധത്തില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ല ; തനിക്ക് ബിജെപിയുമായി ഇനി ബന്ധമില്ലെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ശ്രീശാന്ത്‌ ;തരൂരിനെ കണ്ടത് നന്ദി പറയാന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

തിരുവനന്തപുരം: ബിജെപി വിട്ടെന്ന വാര്‍ത്തകള്‍ തള്ളി ക്രിക്കറ്റ്താരം എസ് ശ്രീശാന്ത്.

താന്‍ ബിജെപി വിട്ടെന്നും അതുമായി യാതൊരു ബന്ധവുമില്ലെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന്  ശ്രീശാന്ത് പറ‍ഞ്ഞു. നേരത്തെ ബിജെപിയുമായി ഏത് തരത്തിലുള്ള ബന്ധമാണോ ഉണ്ടായിരുന്നത് ആ ബന്ധത്തില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ല.

Advertisment

publive-image

ഒത്തുകളി വിവാദത്തിലുണ്ടായിരുന്ന വിലക്ക് നീക്കാന്‍ ഏറെ സഹായങ്ങള്‍ ചെയ്തതിന് നന്ദി പറയാനാണ് താന്‍ ശശി തരൂരിനെ കണ്ടതെന്നും മറിച്ചൊന്നുമില്ലെന്നും ബിജെപിയോടുള്ള അനുഭാവം തുടരുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടുമില്ല എവിടെ നിന്നും വിട്ടുപോയിട്ടുമില്ല. കേരളത്തില്‍ കായികരംഗത്ത് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ നോക്കുന്നതെന്നും. സജീവ രാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

Advertisment