Advertisment

രാജ്യാന്തര തലത്തില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട കളിക്കാര്‍ക്ക് പോലും എനിക്ക് നേരിട്ടത് പോലെ കഠിനമായ ശിക്ഷ ലഭിച്ചിട്ടില്ല ;ബിസിസിഐ നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ന്യൂഡല്‍ഹി: സുപ്രീംകോടതി ബിസിസിഐയ്ക്ക് തന്റെ വിലക്കില്‍ തീരുമാനം എടുക്കുവാന്‍ അനുവദിച്ചിരിക്കുന്ന 90 ദിവസത്തെ സമയപരിധിക്ക് മുന്‍പ് തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്.ശ്രീശാന്ത്. ബിസിസിഐ നീതി നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് സുപ്രീംകോടതി ആജീവനാന്ത വിലക്ക് നീക്കിയതിന് പിന്നാലെ ശ്രീശാന്ത് പ്രതികരിച്ചു.

Advertisment

publive-image

രാജ്യാന്തര തലത്തില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട കളിക്കാര്‍ക്ക് പോലും എനിക്ക് നേരിട്ടത് പോലെ കഠിനമായ ശിക്ഷ ലഭിച്ചിട്ടില്ല. തനിക്കെതിരായ ശിക്ഷാ നടപടി സംബന്ധിച്ച തീരുമാനം വേഗത്തിലെടുക്കണം എന്ന് ആവശ്യപ്പെട്ട് ബിസിസിഐയെ സമീപിക്കും. ആറ് മാസത്തിന് മുന്‍പ് തന്നെ പരിശീലനം തുടങ്ങിയതായും, സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനുള്ള സാധ്യതയാണ് തേടുന്നത് എന്നും ശ്രീശാന്ത് വ്യക്തമാക്കി.

ആജിവനാന്ത വിലക്ക് മാറിയതോടെ, ബിസിസിഐ എനിക്ക് മേല്‍ ചുമത്താന്‍ സാധ്യതയുള്ള വിലക്ക് കാലാവധി ഞാന്‍ ഇതിനോടകം തന്നെ പിന്നിട്ടു കഴിഞ്ഞു. ഇതില്‍ കൂടുതല്‍ വിലക്ക് എനിക്ക് മേല്‍ ഏര്‍പ്പെടുത്തണം എങ്കില്‍ ബിസിസിഐ പുതിയ നിയമം കൊണ്ടുവരേണ്ടി വരും. 37 വയസായി എനിക്ക്. ഇനി ക്രിക്കറ്റില്‍ മാത്രമായിരിക്കും ശ്രദ്ധ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ, പ്രചാരണത്തിനായി ഇറങ്ങുകയോ ഇല്ലെന്നും ശ്രീശാന്ത് പറഞ്ഞു.

Advertisment