Advertisment

അങ്ങനെ ഒടുവിൽ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു ... ഇന്ത്യന്‍ ടീമില്‍ തിരികെയെത്താനാകുമെന്ന പ്രതീക്ഷയിൽ ശ്രീ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചു. ഇതു പ്രകാരം അടുത്ത ഓഗസ്റ്റോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും.

Advertisment

publive-image

ബി.സി.സി.ഐ ഓംബുഡ്സ്മാന്‍ ഡി.കെ ജെയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീശാന്തിനെ ടീമിലെടുക്കാന്‍ തടസമില്ലെന്ന് കെ.സി.എ പ്രതിനിധി വ്യക്തമാക്കി. വിലക്ക് നീക്കിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ തിരികെയെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹമാണെന്നും ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

2013ലാണ് ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരമായ ശ്രീശാന്തിനെ ബി.സി.സി.ഐ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല.

ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബി.സി.സി.ഐയ്ക്ക്‌ വിടുകയായിരുന്നു.ഇപ്പോള്‍ 36 വയസായ ശ്രീശാന്തിന് വിലക്ക് അവസാനിച്ചാലും എത്ര കണ്ട് കളിക്കാന്‍ അവസരം ലഭിക്കും എന്നതാണ് പ്രസക്തമായ കാര്യം.

sreesanth
Advertisment