Advertisment

സഹോദരന്റെ ബൈക്കിന് പിന്നില്‍ ഇരുന്ന് സഞ്ചരിക്കവെ തെരുവുനായ കുറുകെ ചാടി; പത്തനംതിട്ട കെഎസ്ഇബി സെക്ഷനിലെ സബ് എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം; സംഭവം അടൂര്‍-കൈപ്പട്ടൂര്‍ റോഡില്‍

New Update

അടൂര്‍: സഹോദരന്റെ ബൈക്കിന് പിന്നില്‍ ഇരുന്ന് സഞ്ചരിക്കവെ തെരുവുനായ കുറുകെ ചാടി വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്തനംതിട്ട കെഎസ്ഇബി സെക്ഷനിലെ സബ് എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം.

Advertisment

publive-image

ചവറ സ്വദേശിനിയായ ശ്രീതു(32) ആണ് മരിച്ചത്. സഹോദരന് പരിക്കേറ്റു. സഹോദരനൊപ്പം പത്തനംതിട്ടയിലെ ഓഫീസിലേക്ക് വരുന്ന വഴിയില്‍ കൈപ്പട്ടൂര്‍ -അടൂര്‍ റോഡിലാണ് അപകടം നടന്നത്.

പരിക്കേറ്റ ഇരുവരെയും അടൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീതുവിനെ രക്ഷിക്കാനായില്ല.

accident death street dog sreethu death
Advertisment