Advertisment

അത് ഗോസിപ്പല്ല, ശ്രേയ ശരിക്കും വിവാഹിതയായി

author-image
ഫിലിം ഡസ്ക്
New Update

ഗോസിപ്പുകള്‍ ചില സമയത്ത് യാഥാര്‍ത്ഥ്യമാകാറുണ്ട്. അത്തരത്തില്‍ ഒന്നാണ് നടി ശ്രേയ ശരണിന്റെ വിവാഹം. താരം വിവാഹിതയായെന്ന് വാര്‍ത്ത വന്നെങ്കിലും വിവാഹ ചിത്രങ്ങള്‍ ഒന്നും പുറത്ത് വന്നില്ല. എന്നാല്‍ ഇപ്പോള്‍ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ എത്തിക്കഴിഞ്ഞു. റഷ്യന്‍ ടെന്നീസ് താരം ആന്ദ്രേ കൊഷീവ് ആണ് വരന്‍.

Advertisment

publive-image

മാര്‍ച്ച് 19ന് ഉദയ്പൂരില്‍ വച്ചാണ് ശ്രിയയും ആന്ദ്രേയും വിവാഹിതരായിരിക്കുന്നത്. ശ്രിയയുടെ ഫാന്‍സ് പേജിലൂടെയാണ് വിവാഹത്തിന്റെയും ഹല്‍ദി ചടങ്ങുകളുടെയും ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്.

മൂന്ന് വര്‍ഷത്തിലേറെയായി ശ്രിയയും ആന്ദ്രേ കൊഷീവും അടുത്ത സുഹൃത്തുക്കളാണ്. ഹരിദ്വാറില്‍ ജനിച്ച ശ്രിയ വളര്‍ന്നത് ഡല്‍ഹിയിലാണ്. 2001 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് ശ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ ചെയ്തു. മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം പോക്കിരിരാജയിലും മോഹന്‍ലാലിനൊപ്പം കാസനോവയിലും അഭിനയിച്ചിട്ടുണ്ട്. കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന നരഗാസുരനില്‍ ശ്രിയ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Advertisment