കുവൈറ്റില്‍ മദ്യലഹരിയില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ഓടിച്ച പ്രവാസി ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, August 10, 2018

കുവൈറ്റ്: കുവൈറ്റില്‍ മദ്യലഹരിയില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ഓടിച്ച പ്രവാസി ഡ്രൈവര്‍ അറസ്റ്റില്‍ .

കിംഗ് ഫഹദ് ബിന്‍ അബ്ദുലസീസ് മോട്ടോര്‍വേയില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതായി നിരവധി പേര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

×