Advertisment

സെക്‌സ് സിംമ്പല്‍ പദവിയില്‍ ശ്രീദേവി അസ്വസ്ഥയായിരുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരറാണികളിലൊരാളായ ശ്രീദേവിയുടെ വിയോഗത്തിന്റെ വേദനയില്‍ നിന്നും കുടുംബാംഗങ്ങളും ആരാധകരും മുക്തരായി വരുന്നതേയുള്ളൂ. ബോണി കപൂറിന്റെ അനന്തരവനായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു താരം ദുബായിലേക്ക് പോയത്. ഹൃദയാഘാതത്തിന്‍രെ രൂപത്തില്‍ അവിടെ വെച്ചാണ് മരണം താരത്തെ തട്ടിയെടുത്തത്.

Advertisment

publive-image

ഒരുകാലത്ത് ബോളിവുഡ് സിനിമാലോകം ചലിച്ചിരുന്നത് ഈ താരസുന്ദരിക്കൊപ്പമായിരുന്നു. കാമുകിയായും ഭാര്യയായും ശരിക്കും താരം ജീവിക്കുകയായിരുന്നു. നായകന്‍മാരുമായി മികച്ച കെമിസ്ട്രി സൂക്ഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ സെക്‌സ് സിംമ്പല്‍ പദവിയും താരത്തിന് സ്വന്തമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ താരം അതൃപ്തയായിരുന്നു. 1987 ല്‍ ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ തുറന്നുപറഞ്ഞത്.

തമിഴിലും ബോളിവുഡിലുമായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് താരത്തിനെ സെക്‌സ് സിംമ്പല്‍ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്. എന്നാല്‍ ഇത്തരത്തിലൊരു സംബോധനയില്‍ താരം തൃപ്തയായിരുന്നില്ല. അത്തരത്തിലൊരു വിശേഷണത്തില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. അഭിനയിച്ച സിനിമയും അവതരിപ്പിച്ച കഥാപാത്രവും നന്നായെന്ന് പറയുമ്പോഴാണ് ശ്രീദേവിക്ക് ആശ്വാസമാവുന്നത്. വേഷത്തെക്കുറിച്ചോ സെക്‌സ് അപ്പീലിനെക്കുറിച്ചോ പറയുമ്പോള്‍ താരത്തിന് മോശം അനുഭവമാണ്. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ പലരും താരത്തിനോട് ഇടപഴകുമ്പോള്‍ ഇത് ശ്രദ്ധിക്കാറുണ്ട്.

സെക്‌സ് അപ്പീലിന് പ്രധാന്യം നല്‍കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അലസമായി സാരി ധരിക്കാറാണ് തന്റെ പതിവെന്ന് താരം പറഞ്ഞിരുന്നു. എന്നാല്‍ ആ അലസമായ വസ്ത്രധാരണത്തിനാണ് ആരാധകര്‍ മാര്‍ക്കിട്ടത്.തമിഴ്‌നാട്ടുകാരിയായ ശ്രീദേവി ബോളിവുഡിന്റെ സ്വന്തം താരറാണിയായി മാറിയത് വളരെ പെട്ടെന്നായിരുന്നു.തമിഴ് സിനിമയില്‍ നാടന്‍ പെണ്‍കുട്ടി ടൈപ്പ് വേഷങ്ങളാണ് തന്നെ തേടിയെത്തിയത്. എന്നാല്‍ ഹിന്ദിയിലെത്തിയപ്പോള്‍ ഗ്ലാമറസ് മസാല ടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചത്. ഹിന്ദിയിലെ തുടക്കം തന്നെ കൊമേഴ്‌സല്‍ ചിത്രത്തിലൂടെയായിരുന്നു.

Advertisment