ജനാധിപത്യം കൂടുതല്‍ ശക്തവും ആരോഗ്യകരവും ആയതിന്റെ സൂചനയാണ് ഉയര്‍ന്ന പോളിംഗ് ; ശ്രീധരന്‍ പിള്ള

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 23, 2019

തിരുവനന്തപുരം : കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ ഇഴുകിച്ചേരാന്‍ തയ്യാറായി എന്നതിന്റെ തെളിവാണ് ഇന്നത്തെ വോട്ടെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള.

നമ്മുടെ ജനാധിപത്യം കൂടുതല്‍ ശക്തവും ആരോഗ്യകരവും ആയതിന്റെ സൂചനയാണ് ഉയര്‍ന്ന പോളിംഗ് ശതമാനം എന്ന് ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. സമാധാനപരമായി സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ജനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

×