Advertisment

ശ്രീലങ്കയിൽ മഹിന്ദ രാജപാക്സെ പുതിയ പ്രധാനമന്ത്രിയാകും

New Update

കൊളംബോ: ശ്രീലങ്കയിൽ മഹിന്ദ രാജപാക്സെ പുതിയ പ്രധാനമന്ത്രിയാകും.പുതുതായി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഗോതാബായ രാജപക്‌സെയുടെ മൂത്ത സഹോദരനാണ് മഹിന്ദ രാജപക്‌സെ.

Advertisment

publive-image

നിലവില്‍ പ്രധാനമന്ത്രിയായ റനില്‍ വിക്രമസിംഗെ വ്യാഴാഴ്ച സ്ഥാനമൊഴിയും. ഇതിനു ശേഷം മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് വിജയാനന്ദ ഹരാത്ത് അറിയിച്ചു.

നവംബര്‍ 17ന് നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ 52.25 ശതമാനം വോട്ടുകള്‍ നേടിയാണ് സജിത് പ്രേമദാസയെ പരാജയപ്പെടുത്തി ഗോതാബായ രാജപക്‌സെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

SRILANKA MAHINTHA
Advertisment