Advertisment

ഇന്ത്യയില്‍ നിന്ന് 'കടലിലൂടെ' കൊവിഡ് വരുമോയെന്ന് പേടിച്ച് ശ്രീലങ്ക; പട്രോളിംഗ് ശക്തമാക്കി ലങ്കന്‍ നേവി, തയ്യാറായിരിക്കാന്‍ വ്യോമസേനക്കും നിര്‍ദ്ദേശം

New Update

കൊളംബോ: ഇന്ത്യന്‍ മീന്‍പിടുത്തക്കാരിലൂടെ ശ്രീലങ്കയിലേക്ക് കൊറോണയെത്താതിരിക്കാന്‍ ലങ്കന്‍ നാവികസേന തീരപ്രദേശത്ത് പട്രോളിംഗ് ശക്തമാക്കി. ശ്രീലങ്കയുടെ വടക്ക്, പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് തീരപ്രദേശങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയതായി നാവികസേന മേധാവി പിയാല്‍ ഡിസില്‍വയാണ് വ്യക്തമാക്കിയത്.

Advertisment

publive-image

സമുദ്രാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മീന്‍പിടുത്തക്കാര്‍ ലങ്കന്‍ തീരത്തെത്താന്‍ സാദ്ധ്യതയുണ്ടെന്ന് ഡിസില്‍വ പറഞ്ഞു.

അടിയന്തരസാഹചര്യമുണ്ടായാല്‍ തയ്യാറായിരിക്കാന്‍ വ്യോമസേനക്കും ലങ്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 198 പേര്‍ക്കാണ് ശ്രീലങ്കയില്‍ കൊവിഡ് ബാധിച്ചത്. ഏഴു പേര്‍ മരിച്ചു.

india navy sri lanka covid
Advertisment