Advertisment

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിനെതിരെയുള്ള പ്രതികാര നടപടി; കശ്മീര്‍ ടൈംസി‌ന്റെ ഓഫീസ് അടച്ചുപ്പൂട്ടി സീല്‍ചെയ്ത് എസ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്  

New Update

ഡല്‍ഹി: കശ്മീരി ദിനപത്രമായ കശ്മീര്‍ ടൈംസി‌ന്റെ ഓഫീസ് അടച്ചുപ്പൂട്ടി സീല്‍ചെയ്ത് എസ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. കാരണം പോലും വ്യക്തമാക്കാതെയായിരുന്നു പത്രത്തിന്റെ പ്രധാന ഓഫീസ് അടച്ച് പൂട്ടിയതെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിനെതിരെയുള്ള പ്രതികാര നടപടിയാണിതെന്നുമാണ്‌ പത്രത്തിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായ അനുരാധ ഭാസിന്‍ പ്രതികരിച്ചത്.

Advertisment

publive-image

‘യാതൊരു വിധത്തിലുമുള്ള മുന്നറിയിപ്പോ, നോട്ടീസോ നല്‍കാതെയായിരുന്നു എസ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റെത്തി ഓഫീസ് സില്‍ചെയ്തത്. ഞാന്‍ എങ്ങനെയാണോ എന്റെ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടത് അതുപോയെതന്നെയായിരുന്നു ഇത്.

എന്റെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഉള്‍പ്പെടെ പുതിയ താമസക്കാര്‍ക്ക് കൈമാറിയത് പോലെ. ഇത് പ്രതികരിക്കുന്നതിനെതിരെയുള്ള പ്രതികാരനടപടിയാണ്’, അനുരാധ ഭാസിന്‍ പറഞ്ഞു.

‘ജമ്മു കശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിന് പിന്നാലെ മാധ്യമങ്ങള്‍ക്കും കടിഞ്ഞാണിടാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. മാധ്യമ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പകപോക്കുകയാണ് സര്‍ക്കാര്‍. താന്‍ കോടതിയെ സമീപിച്ച അന്ന് തന്നെ പത്രത്തിനുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നിലച്ചിരുന്നു’, അനുരാധ ഭാസിന്‍ പറഞ്ഞു.

kashmir issues
Advertisment