Advertisment

എന്‍റെ വിവാഹമോ ? എന്ന് ചോദിച്ച ശ്രിയ പൊതുവേദിയില്‍ ഭര്‍ത്താവിനെ പരസ്യമായി ചുംബിച്ച് മതി മറന്നു നില്‍ക്കുന്നത് വൈറലായി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

എന്‍റെ വിവാഹമോ ? എനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ തെന്നിന്ത്യൻ സുന്ദരി ശ്രിയ ശരണ്‍ ദിവസങ്ങള്‍ക്കകം പൊതുവേദിയില്‍ ഭര്‍ത്താവിനെ പരസ്യമായി ചുംബിച്ച് മതി മറന്നു നില്‍ക്കുന്നത് വൈറലായി .

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ റഷ്യൻ ടെന്നീസ് താരം ആന്‍ഡ്രെ കൊഷീവുമായുള്ള വിവാഹം നടന്നിട്ട് അധികം ദിവസമായില്ല. തീർത്തും സ്വകാര്യമായി നടത്തിയ വിവാഹ ചടങ്ങുകൾക്കു ശേഷം ഉദയ്പൂറിൽ വമ്പൻ വിവാഹ വിരുന്നും ഇരുവരും സംഘടിപ്പിച്ചിരുന്നു.

publive-image

വിവാഹ ശേഷം ആദ്യമായി ഇരുവരും പങ്കുവച്ച ചിത്രവും സമൂഹമാധ്യമത്തിൽ ഹിറ്റായിരിക്കുകയാണ്. പരസ്പരം പുണർന്നു നിന്ന് സ്വയം മറന്നു ചുംബിച്ചു നിൽക്കുന്ന ശ്രിയയും ആൻഡ്രെയുമാണ് ചിത്രത്തിലുള്ളത്.

വിവാഹത്തിനായി സിനിമാ ലോകത്തു നിന്നു ക്ഷണിക്കപ്പെട്ട അതിഥികൾ മനോജ് ബാച്പേയിയും ഷബാന ആസ്മിയും മാത്രമാണെന്നാണ് വിവരം. ശ്രിയയുടെ സുഹൃത്തുക്കളായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ തുടങ്ങിയവരെല്ലാം ഉദയ്പൂരിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തിരുന്നു.

മാർച്ച് പതിനെട്ടിന് ഹൽദി–സംഗിത് സെറിമണികളോടെയാണ് ഇരുവരുടെയും വിവാഹ ആഘോഷങ്ങള്‍ക്കു തുടക്കമിട്ടത്. ശേഷം മോതിരം മാറൽ ചടങ്ങും വിവാഹവും മാർച്ച് പത്തൊമ്പതിനു റിസപ്ഷനും നടന്നു.

publive-image

ആൻഡ്രെയുമായുള്ള പ്രണയം എന്നും രഹസ്യമായി സൂക്ഷിക്കാന്‍ താൽപര്യപ്പെട്ടിരുന്നയാളാണ് ശ്രിയ. ഇരുവരും വിവാഹിതരാകുകയാണെന്ന വാർത്തകൾ വന്നപ്പോൾ പോലും താരം അതിനോടു പ്രതികരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പലർക്കും ശ്രിയയുടെ വിവാഹം ഒരു സർപ്രൈസ് തന്നെയായിരുന്നു.

indian cinema
Advertisment