Advertisment

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു; മനോവിഷമത്തെ തുടര്‍ന്ന് സ്‌കൂളിന് സമീപം ഓട്ടോയിലിരുന്ന് ഡ്രൈവര്‍ തീകൊളുത്തി മരിച്ചു, ദാരുണ സംഭവം തിരുവനന്തപുരത്ത്‌

New Update

തിരുവനന്തപുരം : ഓട്ടോ ഡ്രൈവര്‍ തീ കൊളുത്തി മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം ഇടവക്കോട് ആണ് സംഭവം. തിരുവനന്തപുരം മരുതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്.

Advertisment

publive-image

സ്വകാര്യ സ്‌കൂള്‍ ഡ്രൈവറായിരുന്നു. കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചതോടെ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുകയായിരുന്നു.

സ്‌കൂളിന് സമീപം ഓട്ടോയിലിരുന്ന് തീ കൊളുത്തിയാണ് മരിച്ചത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

suicide report end life
Advertisment