Advertisment

അര്‍ജ്ജുന് എതിരെ മീ ടൂ ആരോപണം

author-image
ഫിലിം ഡസ്ക്
New Update

publive-image

നടന്‍ അര്‍ജ്ജുന് എതിരെ മീ ടൂ ആരോപണം. മലയാളിയായ നടി ശ്രുതി ഹരിഹരനാണ് അര്‍ജ്ജുന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. നിബുണന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അര്‍ജ്ജുന്‍ മോശമായി പെരുമാറിയതെന്നാണ് ശ്രുതി പറയുന്നത്. താനും അര്‍ജ്ജുനും ആ സിനിമയില്‍ ഭാര്യാഭര്‍ത്താക്കന്മാരായാണ് അഭിനയിച്ചത്. ഒരു പ്രണയ രംഗം ചിത്രീകരിക്കുന്നതിന്റെ മുമ്പുള്ള റിഹേഴ്സല്‍ സമയത്ത് തന്നെ ശരീരത്തോട് അര്‍ജ്ജുന്‍ ചേര്‍ത്തുപിടിക്കുകയായിരുന്നുവെന്നാണ് ശ്രുതി പറയുന്നത്. അപ്പോഴൊന്നും എനിക്ക് പറയാന്‍ സാധിച്ചില്ല. എനിക്ക് ദേഷ്യം വന്നു. ശ്രുതി പറയുന്നു. ചിത്രത്തിന്റെ സംവിധായകന് അത് മനസിലാകുകയും ചെയ്തു.

publive-image

Advertisment