Advertisment

രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസ്: കെ സി വേണുഗോപാല്‍ രാജസ്ഥാനിലേക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി:രാജസ്ഥാനില്‍ വ്യക്തമായ ലീഡ് നേടിയതിനെ തുടര്‍ന്ന് വിജയം ഉറപ്പിച്ച കോണ്‍ഗ്രസ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സൂചന. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശ പ്രകാരം ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രാജസ്ഥാനിലേക്ക് തിരിച്ചതായി റിപോര്‍ട്ടുണ്ട്.

സംസ്ഥാനത്ത് സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്ലോട്ട് എന്നിവരുടെ നേതൃത്വത്തിലെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിന് തുണയായത്. അഞ്ച് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലേറുമെന്ന വിശ്വാസത്തില്‍ കോണ്‍ഗ്രസ് ഓഫിസുകളില്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പടക്കങ്ങള്‍ എത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

Advertisment