കൽപറ്റ: "ധാർമ്മിക വിപ്ലവം പറയൂ ഇതാണെന്റെ മാർഗം" എന്ന ശീർഷകത്തിൽ എസ് എസ് എഫ് നടത്തിയ മെമ്പർഷിപ്പ് പുനസംഘടന കാമ്പയിൻ സമാപനം കുറിച്ച് കൊണ്ട് എസ് എസ് എഫ് സംഘടിപ്പിച്ച കൗൺസിലിന് റാലിയോടെ പരിസമാപ്തി.
ജില്ല സ്റ്റുഡൻറ കൗൺസിലിൽ കഴിഞ്ഞ ആറുമാസത്തെ സംഘടന പദ്ധതി പ്രവർത്തനങ്ങളെ വിശകലനം ചെയ്തു . എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം.കെ. എം. സ്വഫ്വ വാൻ നേതൃത്വം നൽകി . സംസ്ഥാന സെക്രട്ടറി സി.എൻ ജാഫർ സ്വാദിഖ് ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ് എസ് എഫിന്റെ 2019 - 20 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ശറഫുദ്ധീൻ എസ് വൈ എസ് ജില്ല പ്രസിഡണ്ട് കെ.എസ് മുഹമ്മദ് സഖാഫി , സി.ടി റസാഖ് എന്നിവർ പുതിയ നേതൃത്വത്തെ അഭിവാദ്യം ചെയ്തു .വൈകിട്ട് നടന്ന പൗഢമായ റാലിക്ക് തിരഞ്ഞെടുത്ത ജില്ല ഭാരവാഹികൾ നേതൃത്വം നൽകി . എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി.എൻ ജാഫർ റാലിയെ അഭിസംബോധന ചെയ്തു . കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന എക്സികുട്ടിവ് അംഗം കെ.ഒ അഹമ്മദ് കുട്ടി ബാഖവി , എസ് എം എ ജില്ല പ്രസിഡണ്ട് കെ.കെ മുഹമ്മദലി ഫൈസി , എസ് ജെ എം ജില്ല പ്രസിഡണ്ട് അലവി സഅദി , സെക്രട്ടറി സലാം മുസ്ലിയാർ തുടങ്ങിയ നേതാക്കൾ റാലിയെ ആശിർവദിച്ചു . കൗൺസിലിൽ ശെമീർ ബാഖവി അദ്ധ്യക്ഷത വഹിച്ചു . ഫ്ള ലുൽ ആബിദ് സ്വാഗതവും ജസീൽ യൂ.കെ നന്ദിയും പറഞ്ഞു
പ്രസിഡണ്ട്: മുഹമ്മദ് സഈദ് ശാമിൽ ഇർഫാനിജന.സെക്രട്ടറി: ജസീൽ യു.കെഫിനാൻസ് സെക്രട്ടറി: അബൂത്വാഹിർ കെ.കെസെക്രട്ടറിമാർ: നൗഫൽ എൻ പി:കെ പി സഅദ് ഖുതുബി സഖാഫി:എ സൈനുദ്ദീൻ സഖാഫി:മുഹമ്മദ് ബശീർ.പി:മുഹമ്മദ് ജമാൽ സുൽതാനി കെ:മുഹമ്മദ് അശ്റഫ്ബുഖാരി കെ പി:മുഹമ്മദ് ശിഹാബുദ്ധീൻ.:ജാഷിർ മുഹമ്മദ് ഇസെക്രട്ടറിയേറ്റ്: എം.എം അൻശീർ അഹ്സനി:ശബീറലി എൻ