Advertisment

സ്വപ്ന സുരേഷിന്റെ പേരിൽ ഫെയ്സ്ബുക്കിൽ‌ ഫാൻസ് ക്ലബ്: നൂറിലേറെ പേർ അംഗമായ ഗ്രൂപ്പിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ വിവാദനായിക സ്വപ്ന സുരേഷിന്റെ പേരിൽ ഫെയ്സ്ബുക്കിൽ‌ ഗ്രൂപ്പ് ആരംഭിച്ച് ഒരുകൂട്ടർ. സ്വപ്ന സുരേഷ് ഫാൻസ് ക്ലബ്(എസ്എസ്എഫ്സി) എന്നാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ പേര്. സ്വപ്നയുടെ ചിത്രങ്ങളും വാർത്തകളും പങ്കുവയ്ക്കാനാണ് ഗ്രൂപ്പെന്ന് കുറിപ്പിൽ പറയുന്നു. നൂറിലേറെ പേർ ഇതിനോടകം അംഗമായ ഗ്രൂപ്പിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളും കാണാം. ഗ്രൂപ്പ് അധികൃതര്‍ നിരീക്ഷിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Advertisment