Advertisment

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ബാ​ക്കി​യു​ള്ള പ​രീ​ക്ഷ​ക​ളു​ടെ തി​യ​തി നി​ശ്ച​യിച്ചെന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം

New Update

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ബാ​ക്കി​യു​ള്ള പ​രീ​ക്ഷ​ക​ളു​ടെ തി​യ​തി നി​ശ്ച​യി​ച്ചു എ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

Advertisment

publive-image

ഇ​തു സം​ബ​ന്ധി​ച്ചു ചി​ല വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ​രീ​ക്ഷ​ക​ളു​ടെ തി​യ​തി നി​ശ്ച​യി​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണ്. അ​തു സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ഒൗ​ദ്യോ​ഗി​ക​മാ​യി ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ വ​ഴി മ​രു​ന്നു​ക​ള്‍ അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കാ​മെ​ന്ന് ക​ണ്‍​സ്യൂ​മ​ര്‍ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Advertisment