Advertisment

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ ഈ മാസം അവസാനം പ്രസിദ്ധീകരിക്കും

New Update

തിരുവനന്തപുരം: ഈ മാസം അവസാനം എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിക്കും. മൂല്യ നിര്‍ണയം ഈയാഴ്ച പൂര്‍ത്തിയാകും.തുടര്‍ന്ന് ഒരാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാനാകും. ജൂലൈ ആദ്യവാരം തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാനാണു സര്‍ക്കാരിന്റെ ശ്രമം.

publive-image

ഹോട്സ്പോട്ട്, കണ്ടെയ്ന്‍മെന്റ് മേഖലകളിലെ ചില കേന്ദ്രങ്ങളില്‍ അധ്യാപകര്‍ എത്താത്തതിനാല്‍ മൂല്യനിര്‍ണയം തടസ്സപ്പെട്ടെങ്കിലും പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാര്‍ക്ക് രേഖപ്പെടുത്തലും സമാന്തരമായി നടക്കുന്നു.

sslc examination
Advertisment