Advertisment

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ; വിദ്യാര്‍ത്ഥികള്‍ ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ ഏതൊക്കെയെന്ന് ഇന്നറിയാം

New Update

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ ഏതൊക്കെയെന്ന് ഇന്നറിയാം. പാഠഭാഗങ്ങള്‍ നിശ്ചയിക്കാനുള്ള ശില്‍പ്പശാല എസ്‌സിഇആര്‍ടിയില്‍ പൂര്‍ത്തിയായി.

Advertisment

publive-image

40 ശതമാനം പാഠഭാഗങ്ങള്‍ക്കായിരിക്കും ഊന്നല്‍ നല്‍കുക. ഇതില്‍ നിന്ന് തന്നെ പരമാവധി മാര്‍ക്കിനുള്ള ചോദ്യങ്ങളുണ്ടാകും.ജനുവരി ആദ്യവാരത്തില്‍ തന്നെ എസ്‌എസ്‌എല്‍സി പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്നതിന്റെ മുന്നോടിയായുള്ള ശില്‍പ്പശാല പരീക്ഷഭവനില്‍ ആരംഭിക്കും.

അതേസമയം സ്കൂളുകളില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും നടക്കും. ഇതിനായി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെ സ്‌കൂളിലെത്താം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ക്ലാസുകള്‍.

sslc examination
Advertisment