Advertisment

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും സർക്കാർ മേഖലയിൽ പ്ലസ്ടു പoനം സർക്കാർ ലഭ്യമാക്കുക: ഫ്രറ്റേണിറ്റി മൂവ്മെൻറ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: മലപ്പുറം ജില്ലയിൽ ഈ വർഷം SSLC പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് ടു പ0നത്തിന് ഗവൺമെന്റ്, എയ്ഡഡ് മേഖലയിൽ സർക്കാർ അവസരങ്ങൾ ലഭ്യമാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. ജില്ലയിൽ ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ച 30376 വിദ്യാർഥിക്ക് ജില്ലയിൽ ഗവൺമെന്റ് എയ്ഡഡ് മേഖലയിൽ നിലവിൽ അവസരങ്ങളില്ല.

Advertisment

പ്ലസ് ടു, വി.എച്ച്.സി, പോളിടെക്നിക്, ഐ.ടി.ഐ എന്നിവയിലൂടെ ഗവൺമെന്റ് എയ്ഡഡ് മേഖലയിൽ 46257 മെറിറ്റ് സീറ്റുകൾ മാത്രമേ ജില്ലയിൽ ഉള്ളു. ജില്ലയിലെ SSLC വിജയിച്ച കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ അൺ എയ്ഡഡ്, സ്കോൾ കേരള എന്നിവയെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. വർഷങ്ങായി തുടരുന്ന ഈ വിവേചനത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ക്രിയാത്മകമായി ഒന്നും തന്നെ ചെയ്യുന്നില്ല.

ഗവൺമെന്റ് എയ്ഡഡ് മേഖലയിൽ പുതിയ ഹയർ സെക്കന്ററി സ്കൂളുകൾ ആരംഭിക്കുക, പുതിയ ബാച്ചുകൾ അനുവദിക്കുക, നിലവിൽ ഹയർ സെക്കന്ററിയായ അപ്ഗ്രേഡ് ചെയ്യാത്ത ഹൈസ്ക്കൂളുകൾ അപ്ഗ്രേഡ് എന്നിവയിലൂടെ മാത്രമേ ഈ പ്രശ്നത്തെ പരിഹരിക്കാൻ സാധിക്കുകയുള്ളു.

മലപ്പുറം ജില്ലയോട് തുടർന്ന് പോരുന്ന വിദ്യാഭ്യാസ വിവേചനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാൻഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ജില്ല പ്രസിഡന്റ് കെ കെ അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ, ഫയാസ് ഹബീബ്, ഡോ. സഫീർ, ബഷീർ തൃപ്പനച്ചി, സുമയ്യ, മുസ്ഫിറ, അജ്മൽ കോഡൂർ എന്നിവർ സംസാരിച്ചു

sslc examination
Advertisment