എ​സ്‌എ​സ്‌എ​ൽസി ​ഐ​ടി പ​രീ​ക്ഷ മേയ് അഞ്ചിന് ആരംഭിക്കും: വിദ്യാർഥികൾ ലാ​ബി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ മുമ്പും പ​രീ​ക്ഷ ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങു​​മ്പോ​ഴും കൈ​ക​ൾ അ​ണു​മു​ക്ത​മാ​ക്ക​ണം: ഒ​രു കു​ട്ടി​ക്ക്​ അ​നു​വ​ദി​ച്ച പ​രീ​ക്ഷ സ​മ​യം അ​ര​മ​ണി​ക്കൂർ : ഒ​രു ക​മ്പ്യൂ​ട്ട​റി​ൽ ഒരു ദിവസം ചു​രു​ങ്ങി​യ​ത്​ ഏ​ഴ്​ കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്ത​ണം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, April 21, 2021

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ൽസി ​ഐ​ടി പ​രീ​ക്ഷ മേയ് അഞ്ചിന് ആരംഭിക്കും. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചായിരിക്കും പരീക്ഷ നടത്തുക. പ​രീ​ക്ഷ ന​ട​ത്തി​പ്പ് സംബന്ധിച്ച്‌​ പ​രീ​ക്ഷ സെ​ക്ര​ട്ട​റി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

വിദ്യാർഥികൾ ലാ​ബി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ മു​മ്ബും പ​രീ​ക്ഷ ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങു​​മ്ബോ​ഴും കൈ​ക​ൾ അ​ണു​മു​ക്ത​മാ​ക്ക​ണം. ഇ​തി​ന്​ വേണ്ട സം​വി​ധാ​നങ്ങൾ ചീ​ഫ്​ സൂ​പ്ര​ണ്ടു​മാ​ർ ഒ​രു​ക്ക​ണം. അ​ര​മ​ണി​ക്കൂ​റാ​ണ് ഒ​രു കു​ട്ടി​ക്ക്​ അ​നു​വ​ദി​ച്ച പ​രീ​ക്ഷ സ​മ​യം.

ഒ​രു ക​മ്പ്യൂ​ട്ട​റി​ൽ ഒരു ദിവസം ചു​രു​ങ്ങി​യ​ത്​ ഏ​ഴ്​ കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്ത​ണം. ഏ​പ്രി​ൽ 28ന്​ ​മു​മ്പ്​ പ​രീ​ക്ഷ സ​മ​യ​ക്ര​മം ത​യാ​റാ​ക്കി ഓരോ വി​ദ്യാ​ല​യ​ത്തി​ലും വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ക്ക​ണം.

×