Advertisment

എസ് എസ് എല്‍ സി വിജയിച്ച വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് തോന്നയ്ക്കൽ യൂണിറ്റ് ക്ലാസ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം ഫ്രറ്റേണിറ്റി മൂവ്മെന്റ് തോന്നയ്ക്കൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലാൽ ഭാഗ് നഗറിലെ എസ് എസ് എല്‍സി വിജയിച്ച വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആദിൽ അബ്ദുൽ റഹീം ഉദ്ഘാടനം നിർവ്വഹിച്ചു.

ജില്ലാ സെക്രട്ടറി ഇമാദ് വക്കം കരിയർ ക്ലാസ് നയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിനി മഹേഷ്, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് ഷുജാഹുദ്ധീൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അഖിൽ തോന്നക്കൽ സ്വാഗതവും, യൂണിറ്റ് പ്രസിഡൻ്റ് ഗോപു തോന്നക്കൽ അദ്ധ്യക്ഷതയും നിർവ്വഹിച്ചു.

sslc students class
Advertisment