Advertisment

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ്‌ കത്തീഡ്രലിൽ ആരാധനയിൽ തൽസ്ഥിതി തുടരും

New Update

കുടശ്ശനാട് :പള്ളികൾ സർക്കാർ നിബന്ധനകൾക്ക് വിധേയമായി തുറക്കാം എന്ന് അനുവദിച്ചുവെങ്കിലും കോവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുടശ്ശനാട് സെൻ്റ്.സ്റ്റിഫൻസ് ഓർത്തഡോക്സ് കത്തിഡ്രൽ ദേവാലയത്തിലെ ആരാധന ക്രമികരണങ്ങൾ തൽസ്ഥിതി (5 പേർ, ലോക് ഡൗൺ കാലം പോലെ) ജൂൺ 30 വരെ തുടരുവാനും ആവശ്യമായ കൗദാശിക കാര്യങ്ങൾ നിബന്ധനകൾക്ക് വിധേയമായി നിറവേറ്റുവാനും ഇടവക വികാരി ഫാ. ഷിബു വർഗീസിൻ്റെ അധ്യക്ഷതയിലും സഹവികാരി ഫാ.മത്തായി സഖറിയയുടെ സാന്നിദ്ധ്യത്തിലും 07-06-2020 - ൽ കൂടിയ ഇടവക മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.

publive-image

st stephan kathridal
Advertisment