Advertisment

കുവൈത്തില്‍ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ച പാലസ്തീന്‍ സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: ഉച്ചത്തില്‍ പാട്ടുപാടിയതിന് സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ച പലസ്തീന്‍ സ്വദേശിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. 27കാരനായ യുവാവിന്‍റെ കഴുത്തിന് പിന്‍ഭാഗത്താണ് കുത്തേറ്റിരിക്കുന്നത്. ആക്രമണത്തില്‍ യുവാവിന്റെ പരിക്ക് ഗുരുതരമല്ല.

വീടിനുള്ളില്‍ ഉറക്കെ പാട്ടുപാടുകയായിരുന്നു യുവാവ്. ഇതുകേട്ട സഹോദരന്‍ പാട്ടുപാടുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് പാട്ട് തുടര്‍ന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ക്ഷുഭിതനായ സഹോദരന്‍ കത്തിയെടുത്ത് കഴുത്തിന് പിന്നില്‍ കുത്തുകയായിരുന്നെന്ന് യുവാവ് പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും പാരാമെഡിക്കല്‍ സംഘവും പരിക്കേറ്റ യുവാവിനെ അടിയന്തര ചികിത്സയ്ക്കായി മുബാറക് അല്‍ കബീര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിയായ സഹോദരന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇയാളുടെ വിവരങ്ങള്‍ എല്ലാ പൊലീസ് പട്രോള്‍ സംഘങ്ങള്‍ക്കും സുരക്ഷാ ഏജന്‍സികളും കൈമാറിയിട്ടുണ്ട്.

kuwait news
Advertisment