കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം-മൈസൂര്‍ സ്കാനിയ ബസില്‍ കന്യാസ്ത്രീക്ക് നേരെ പീഡനശ്രമം: കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്പെന്‍ഷൻ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, May 15, 2019

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം-മൈസൂര്‍ സ്കാനിയ ബസില്‍ വച്ച് കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാരന് സസ്പെന്‍ഷന്‍.

തിരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാരനായ സന്തോഷ് കുമാറിനെതിരെയാണ് നടപടി. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസില്‍ വച്ച് മെയ് 13-നായിരുന്നു സംഭവം. ഇരയായ കന്യാസ്ത്രീ തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

×