Advertisment

സ്റ്റാമ്പ്, കോയിൻ, കറൻസി, പുരാവസ്തുക്കൾ സൗദി ഫിലാറ്റലിക് & ന്യൂമിസ്മാറ്റിക് സൊസൈറ്റി എക്സിബിഷന് തുടക്കമായി.

author-image
admin
Updated On
New Update
സൗദി വിവര സാങ്കേതിക  മന്ത്രാലയംതപാൽ  മന്ത്രാലയം എന്നിവക്ക് കീഴിൽ പ്രവർത്തിക്കുന്ന സൗദി ഫിലാറ്റലിക് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുമായി സഹകരിച്ച് റിയാദ് അൽ  റവാബിയിലെ തർബിയ നമൂതജ്  സ്‌കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന സ്റ്റാമ്പ്കോയിൻകറൻസിമറ്റു പുരാവസ്തുക്കൾ അടങ്ങിയ എക്സിബിഷന് തുടക്കമായി.
Advertisment
publive-image

എക്സിബിഷന്‍  സൗദി വിദ്യാഭ്യാസ അസിസ്റ്റന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ അസീസ് സബ് യാനി ഉദ്ഘാടനം ചെയ്യുന്നു. സമീപം റിയാദ് ഫിലാറ്റ ലിക് & ന്യൂമിസ്മാറ്റിക് സൊസൈറ്റി ഡയറക്റ്റർ മുബാറക് അൽ കഹ്താനി

അൽ  റവാബി തർബിയ നമൂതജ് സ്‌കൂൾ അങ്കണത്തിൽ വെച്ച നടന്ന പരിപാടി സൗദി വിദ്യാഭ്യാസ അസിസ്റ്റന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ അസീസ് സബ് യാനി ഉദ്ഘാടനം ചെയ്തുഅൽ റവാബി കോംപ്ലക്സ്  സൂപ്പർവൈസർ മൻസൂർ ബിൻ മൂസാഇബ്രാഹിം ബിൻ മുഹമ്മദ്റിയാദ് ഫിലാറ്റലിക് ന്യൂമിസ്മാറ്റിക് സൊസൈറ്റി ഡയറക്റ്റർ മുബാറക് അൽ കഹ്താനിസാദ് ബിൻ മുഹമ്മദ് അൽ ഇദ്രീസ്കോഓർഡിനേറ്റർ അസീസ് കടലുണ്ടി എന്നിവർ സംസാരിച്ചുസൗദി ഇന്ത്യൻ മാധ്യമ പ്രവർത്തകർബിസിനസ് പ്രമുഖർപോസ്റ്റ് ഓഫീസ്ഫിലാറ്റലി സൊസൈറ്റി ഡിപ്പാർട്മെന്റിലെ പ്രമുഖർ എന്നിവർ സന്നിഹിതരായിരുന്നു.

publive-image

ഉദ്ഘാടന ശേഷം സ്റ്റാളുകൾ അബ്ദുൽ അസീസ് സബ് യാനിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തുകയും ചെയ്തു. ഫിലാറ്റലിക് സൊസൈറ്റി ഡയറക്റ്റർ മുബാറക് അൽ കഹ്താനിഫിലാറ്റലിസ്റ്റ് അസീസ് കടലുണ്ടി എന്നിവർ വിവരങ്ങൾ നൽകി.

സൗദിയുടെ പൗരാണിക ചരിത്രങ്ങൾ വിളിച്ചോതുന്ന സ്റ്റാമ്പ്കോയിൻകറൻസിമറ്റ് പൗരാണിക വസ്തുക്കൾ   കാണുവാനുംവാങ്ങുവാൻ താല്പര്യമുള്ളവർക്ക്‌ വേണ്ടി വിൽപ്പന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. സൗദിയുടെ ഒന്ന്അഞ്ച്പത്ത്അൻപത്നൂറ്അഞ്ഞൂറ് എന്നിവയുടെ സ്വർണ്ണം പൂശിയ കറൻസിയുംഇന്ത്യയുടെ പത്ത്നൂറ്ആയിരം രൂപയുടെ കോയിനുംസ്വന്തം ഫോട്ടോയിൽ ഉള്ള ഇന്ത്യയുടെ മൈ സ്റ്റാമ്പ്ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത് അൻപതിൽ കൂടുതൽ രാജ്യങ്ങൾ പുറത്തിറക്കിയ  വ്യത്യസ്ത സ്റ്റാമ്പുകൾപണ്ട് കാലത്ത് അറബ് നാടുകളിൽ ഉപയോഗിച്ച ഇന്ത്യൻ കറൻസികൾ എന്നിവ  മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.

publive-image

ഞായർ, തിങ്കൾചൊവ്വബുധൻവ്യാഴം എന്നീ ദിവസങ്ങളിൽ  രാവിലെ 9 മുതൽ  12 വരെയുംവൈകീട്ട് 4 മുതൽ 9 വരെയുമാണ് സന്ദർശന സമയം.  സ്കൂൾ അങ്കണ ത്തിൽ വെച്ച് നടക്കുന്ന എക്സിബിഷൻ വീക്ഷിക്കുവാൻ സ്‌കൂൾ കോളേജ് വിദ്യാർത്ഥി കളെ കൂടാതെ നാനാ തുറകളിൽ നിന്നും ഒരുപാട് പേര് വന്നുകൊണ്ടിരിക്കുന്നു.

publive-image

കാണുവാൻ താല്പര്യമുള്ള വ്യക്തികൾക്ക് പ്രത്യേക പെർമിഷൻ ഇല്ലാതെ തന്നെ വരാവുന്നതാണ്സംഘടനസ്‌കൂൾ എന്നീ ലേബലിൽ വരുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ട് അവരവരുടെ സമയം ഉറപ്പ് വരുത്തേണ്ടതാണ്. അബ്ദുൽ അസീസ് കടലുണ്ടി 0532528262

Advertisment