സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് ഇനി മൂത്രമൊഴിക്കാം

ഹെല്‍ത്ത് ഡസ്ക്
Tuesday, October 30, 2018

സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് മൂത്രമൊ‍ഴിക്കാന്‍ ക‍ഴിയുന്ന ഉപകരണം വിപണിയിലെത്തി.വൃത്തിയും വെടിപ്പുമുളള ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ പലപ്പോ‍ഴുംമൂത്ര ശങ്ക നിയന്ത്രിക്കുകയാണ് പൊതുവേ സ്ത്രീകൾ ചെയ്യാറ്.എന്നാല്‍ ഇനി ആ ശങ്ക ഓര്‍ത്ത് വിഷമിക്കേണ്ട എന്നാണ് ഡെല്‍ഹിയിലെ ഒരു സംഘം ഐഐടി വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് മൂത്രമൊ‍ഴിക്കാന്‍ ക‍ഴിയുന്ന ഉപകരണമാണ് ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വെറും പത്ത് രൂപ മാത്രമാണ് ഇതിന്‍റെ വില എന്നതാണ് മറ്റൊരു ശ്രദ്ധേയം.

ഐഐടി വിദ്യാര്‍ത്ഥികളായ ഹരി സെഹ്രവത്ത, അര്‍ച്ചിത് അഗര്‍വാള്‍, എന്നിവരാണ് സാന്‍ഫി എന്ന ഉപകരണം നിര്‍മ്മിച്ചത്. ഒരു കൈകൊണ്ട് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഉപകരണമാണ് സാന്‍ഫി എന്ന് ഇവര്‍ പറയുന്നു. മറുകൈ കൊണ്ട് വസ്ത്രം പിടിക്കുകയും ചെയ്യാം. ആര്‍ത്തവകാലത്തും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ ക‍ഴിയും. ഉപയോഗശേഷം കളയാവുന്ന സാന്‍ഫി ബയോഡിഗ്രേഡബിള്‍ പേപ്പര്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദ ഉത്പന്നമായതിനാല്‍ മലിനീകരണത്തെക്കുറിച്ചുളള ആശങ്കയും പേരുദോഷവും ഇതിനുണ്ടാകില്ലെന്നും ഇവര്‍ ഉറപ്പുനല്‍കുന്നു.
ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും സാരിയോ ചുരിദാറോ ധരിക്കുന്നവരാണ്. അത് മുന്നില്‍ കണ്ടാണ് സാന്‍ഫി നിര്‍മ്മിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

×