കാസ്റ്റിംഗ് കൗച്ചില്‍ ഉന്നതരെ പ്രീതിപ്പെടുത്തിയാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ. തുറന്നുപറഞ്ഞ് നടി

ഫിലിം ഡസ്ക്
Sunday, March 18, 2018

കാസ്റ്റിംഗ് കൗച്ചില്‍ ഉന്നതരെ പ്രീതിപ്പെടുത്തിയാല്‍ മാത്രമേ നിലനില്‍ക്കാനാകൂ എന്ന സ്ഥിതിയായിരിക്കുന്നുവെന്ന്‍ നടി സന. ഹോട്ടലില്‍ മുറിയൊക്കെ എടുത്തു തന്ന് നല്ല സ്വീകരണം നല്‍കും. പതുക്കെയേ കാര്യം മനസിലാകൂ – സന പറഞ്ഞു.

ഒരാളെക്കുറിച്ച് ഇത്തരമൊരു കാര്യം തുറന്നുപറഞ്ഞുകഴിഞ്ഞാല്‍ പിന്നീട് മറ്റാരും അവസരം തരില്ല. അവരേപ്പറ്റിയും തെറ്റിദ്ധാരണയുണ്ടാകാന്‍ അത് കാരണമാകുമെന്നതിനാലാണത്.

എന്നാല്‍ സിനിമയില്‍ മാത്രമല്ല ഇത്തരം പ്രശ്‌നക്കാരെന്നും സന പറയുന്നു. ഇത്തരം പല കാസ്റ്റിംഗ് കൗച്ചുകളും സഹിക്കേണ്ടതായി വന്നിട്ടുണ്ട്. ഈ ഇന്‍ഡസ്ട്രിയുമായി ബന്ധമില്ലായിരുന്നു.

×