Advertisment

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് കരൂര്‍ വൈശ്യ ബാങ്കുമായി ബാങ്കഷുറന്‍സ് കരാര്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ലോകമെമ്പാടും കോവിഡ് 19 വ്യാപനഭീതിയില്‍ നില്‍ക്കെ, ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്, കരൂര്‍ വൈശ്യ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് നൂതന ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ബാങ്കഷുറന്‍സ് കരാര്‍ പ്രഖ്യാപിച്ചു.

Advertisment

ഈ പങ്കാളിത്തം വഴി, കരൂര്‍ വൈശ്യ ബാങ്കിലെ എല്ലാ ഉപഭോക്താക്കള്‍ക്കും സ്റ്റാര്‍ ഹെല്‍ത്ത്് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സിന്റെ അനുയോജ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഡിജിറ്റലായി വാങ്ങാം. ഇത് കൂടാതെ സ്റ്റാര്‍ വെല്‍നെസ്, ടെലി ഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ സംവിധാനമായ ടോക്ക് ടു സ്റ്റാര്‍ തുടങ്ങിയ എല്ലാ മൂല്യവര്‍ധിത സേവനങ്ങളും ലഭിക്കും.

രാജ്യത്തെ മുഴുവന്‍ ബ്രാഞ്ച് ശൃംഖലയിലൂടെ, ഐആര്‍ഡിഐ സാക്ഷ്യപ്പെടുത്തിയ പരിശീലനം ലഭിച്ച ബാങ്ക് നിയോഗിക്കുന്ന നിര്‍ദിഷ്ട വ്യക്തികള്‍ വഴിയും, ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വാങ്ങാനാവും. കരാര്‍ പ്രകാരം ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും സ്റ്റാര്‍ ഹെല്‍ത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും.

എല്ലാവര്‍ക്കുമായി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കേണ്ടതിന്റെ ആവശ്യകതയാണ് കോവിഡ് 19 മുന്നോട്ട് വയിക്കുന്നത് എന്ന് പങ്കാളിത്തത്തെ കുറിച്ച് സംസാരിച്ച സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു.

സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ കരൂര്‍ വൈശ്യ ബാങ്ക് സന്തുഷ്ടരാണെന്ന് ബാങ്ക് പ്രസിഡന്റും ചീഫ് ഒഫീഷ്യേറ്റിങ് ഓഫീസറുമായ ജെ. നടരാജന്‍ പറഞ്ഞു.

starhealth
Advertisment