Advertisment

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവം; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടി; ബോധവത്കരണ കാമ്പയിന്‍ വ്യാപിപ്പിക്കുമെന്ന് കമ്മീഷന്‍

New Update

publive-image

തിരുവനന്തപുരം: കൊല്ലത്ത്‌ ശാസ്താംനടയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റെന്നു കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കള്‍ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു.

സംഭവത്തില്‍ യുവജന കമ്മീഷന്‍ കൊല്ലം റൂറല്‍ എസ്പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. വിവാഹ ബന്ധങ്ങളിലെ സാമ്പത്തിക ചൂഷണം തുടര്‍ക്കഥയാവുകയും പല പെണ്‍കുട്ടികള്‍ക്കും ഇതിന്റെ പേരില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹിക പ്രസക്തമായ ബോധവത്ക്കരണ കാമ്പയിന്‍ യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തിവരുകയാണ്. അത് കൂടുതല്‍ വ്യാപിപ്പിക്കുമെന്നും യുവജന കമ്മീഷന്‍ അറിയിച്ചു.

Advertisment