Advertisment

മോഹന്‍ലാലും ഫഹദ് ഫാസിലും ജയസൂര്യയും നേര്‍ക്കുനേര്‍ - സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ ഒന്നാംഘട്ട സ്‌ക്രീനിങ് പൂര്‍ത്തിയായപ്പോള്‍ മത്സരം കടുത്തത്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ ഒന്നാംഘട്ട സ്‌ക്രീനിങ് കഴിഞ്ഞപ്പോള്‍ മികച്ച നടനായുള്ള പോരാട്ടത്തില്‍ ഇത്തവണ മത്സരം മോഹന്‍ലാലും ഫഹദ് ഫാസിലും ജയസൂര്യയും തമ്മിലെന്നു സൂചന.

ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മോഹന്‍ലാലും ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫഹദും തമ്മിലാണ് പ്രധാന മത്സരം . ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്‍റെ പേരില്‍ ജയസൂര്യം ശക്തമായ പോരാട്ടവുമായി രംഗത്തുണ്ട് .

പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്‌നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.

104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിക്കുന്നത്. അതില്‍ 100 എണ്ണം ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

malayala cinema
Advertisment