Advertisment

പരാതിക്കാരെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥര്‍ ഇനി നേരിട്ട് വിളിക്കും.... പരാതിയുമായി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴു​ള്ള സ​മീ​പ​ന​വും തു​ട​ര്‍​ന്നെ​ടു​ത്ത ന​ട​പ​ടി​ക​ളും നേ​രി​ട്ട​റി​യാ​നാ​ണ് വിളിക്കുന്നത്

New Update

തി​രു​വ​ന​ന്ത​പു​രം: സ്റ്റേ​ഷ​നി​ല്‍ പരാതി നല്‍കാന്‍ എത്തുന്നവരോടുളള സമീപനം നേരിട്ടറിയാന്‍ സംവിധാനമൊരുക്കി പൊലീസ്.

Advertisment

publive-image

ഇനി സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​വ​രെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് വി​ളി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് നീ​ക്കം. സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​ത്ത 10 പ​രാ​തി​ക്കാ​രെ ഡി​ജി​പി​യും ക്ര​മ​സ​മാ​ധാ​ന എ​ഡി​ജി​പി​യും വി​ളി​ക്കും.

അ​ധി​കാ​ര പ​രി​ധി​യി​ലെ സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ 10 പേ​രെ ഐ​ജി, ഡി​ഐ​ജി, എ​സ്പി എ​ന്നി​വ​രും വി​ളി​ക്കും. എ​ല്ലാ ദി​വ​സ​വും ഇ​ങ്ങ​നെ ചെ​യ്യാ​നാ​ണ് നി​ര്‍​ദേ​ശം. സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴു​ള്ള സ​മീ​പ​ന​വും തു​ട​ര്‍​ന്നെ​ടു​ത്ത ന​ട​പ​ടി​ക​ളും നേ​രി​ട്ട​റി​യാ​നാ​ണ് ഇ​ത്.

station complaint
Advertisment