നാല് സ്വകാര്യ മെഡി.കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ വിധിക്ക് സ്റ്റേ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 5, 2018

ദില്ലി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്റ്റേ. തൊടുപുഴ അൽ അസർ, വയനാട് ഡിഎം, പാലക്കാട് പി കെ ദാസ്, തിരുവനന്തപുരം എസ്ആർ മെഡിക്കൽ കോളേജുകളിലെ പ്രവേശന അനുമതിക്കാണ് സ്റ്റേ. നാളെ വരെയാണ് പ്രവേശന നടപടികള്‍ക്ക് സ്റ്റേ.

അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഈ നാല് കോളേജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നിര്‍ത്തിവച്ചു.

×